കോട്ടയം: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം മേള ജില്ലാതല ഉദ്ഘാടനം 27ന് സിഎസ്ഐ കോംപ്ലക്സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും. മന്ത്രി മോന്‍സ് ജോസഫ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഡിസൈനര്‍ ചുരിദാറുകളുടെ ലോഞ്ചിംഗും ആദ്യ വില്‍പ്പനയും ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം നടത്തും. നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് 25 വരെയാണ് മേള നടത്തുന്നത്. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും വിവിധ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.